International

ജമൈക്കന്‍ സുന്ദരി ഉസൈന്‍ ബോള്‍ട്ടിന്റെ കാമുകിയെന്ന അവകാശവാദവുമായി രംഗത്ത്

ലണ്ടന്‍: ജമൈക്കന്‍ സുന്ദരി ഉസൈന്‍ ബോട്ടിന്റെ കാമുകി താനാണെന്ന അവകാശ വാദവുമായി രംഗത്ത്. പ്രമുഖ മോഡല്‍ ഏപ്രില്‍ ജാക്‌സനാണ് ഉസൈന്‍ ബോള്‍ട്ടിന്റെ കാമുകിയെന്ന വാദവുമായി എത്തിയിരിയ്ക്കുന്നത്. സുഹൃത്തുക്കാളയിരുന്ന തങ്ങള്‍ നാലു മാസത്തോളം ഡേറ്റിങ് തിരക്കിലായിരുന്നുവെന്നും ഏപ്രില്‍ കൂട്ടിച്ചേര്‍ക്കുന്നു.

തങ്ങള്‍ പരിചയത്തിലാകുന്നത് 2012ല്‍ ഒരു പൊതു സൃഹൃത്തുവഴിയാണെന്നാണ് ഏപ്രില്‍ പറയുന്നത്. ബോള്‍ട്ട് ബ്രിട്ടണ്‍ സന്ദര്‍ശിച്ചപ്പോഴെല്ലാം താന്‍ കണ്ടിരുന്നു. പ്രണയം തുടങ്ങിയ ശേഷം ബോള്‍ട്ട് കരിയറില്‍ ശ്രദ്ധിച്ചിരുന്നതിനാല്‍ ബന്ധം സുഗമമായി മുന്നോട്ട് പോയില്ലെന്ന് അവര്‍ വ്യക്തമാക്കി. ഏപ്രിലിന്റെ വെളിപ്പെടുത്തല്‍ ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്.

shortlink

Post Your Comments


Back to top button