ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ പഴങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനം. ഹരിത വിപ്ലവത്തിന്റെ ഫലമായി കാര്‍ഷികരംഗത്തുണ്ടായ പുരോഗതിയുടെ ഫലമാണിത്.
പച്ചക്കറികളേക്കാള്‍ വേഗത്തില്‍ ഇന്ത്യയില്‍ പഴവര്‍ഗ്ഗവിപണി പുരോഗതി കൈവരിക്കുകയാണ്. കൂടുതല്‍ കര്‍ഷകര്‍ ഈ രംഗത്തേക്ക് തിരിയുന്നതായാണ് കാര്‍ഷിക മന്ത്രാലയം പുറത്തിറക്കിയ ഹോര്‍ട്ടികള്‍ച്ചറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കുന്നത്. മുന്തിരിയാണ് ഇന്ത്യയില്‍ നിന്നേറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത്. 2014-15 കാലഘട്ടത്തില്‍ 1086 കോടി രൂപ വലയുള്ള 10.7300 ടണ്‍ മുന്തിരിയാണ് കയറ്റുമതി ചെയ്തത്. മാങ്ങ, വാഴപ്പഴം എന്നിവയുടെ കയറ്റുമതിയിലും കാര്യമായ പുരോഗതിയാണുണ്ടായത്.
ചൈനയാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. അമേരിക്ക,ബ്രസീല്‍, സ്‌പെയിന്‍, മെക്‌സിക്കോ, ഇറ്റലി, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ഈ പട്ടികയില്‍ ചൈനയ്ക്കും ഇന്ത്യക്കും പിന്നിലായി ഇടംപിടിച്ചിട്ടുള്ളത്. ഇന്ത്യയില്‍ മാങ്ങയുല്‍പ്പാദനത്തില്‍ ആന്ധ്രയാണ് മുന്നില്‍. ആപ്പിള്‍ ഉല്‍പ്പാദനത്തില്‍ കാശ്മീരിലെ ബാരാമുള്ളയും വാഴപ്പഴം ഉല്‍പ്പാദനത്തില്‍ മഹാരാഷ്ട്രയിലെ ജല്‍ഗാവോണ്‍ ജില്ലയും മുന്നിട്ട് നില്‍ക്കുന്നു.
എന്നാല്‍ തമിഴ്‌നാടാണ് വാഴപ്പഴം ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം. നാരങ്ങ, ഓറഞ്ച് എന്നിവയുടെ ഉല്‍പ്പാദനത്തില്‍ തെലങ്കാനയും പേരക്ക ഉല്‍പ്പാദിപ്പിക്കുന്നവയില്‍ മധ്യപ്രദേശുമാണ് മുന്നില്‍.
Post Your Comments