Gulf

ഗള്‍ഫ് ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ച

റിയാദ്: ഗള്‍ഫ് ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ച. മസ്‌കറ്റ് ഓഹരിവിപണിയില്‍ സൂചിക ഏഴുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. സൗദി, ഖത്തര്‍, ദുബായ്, അബുദാബി ഓഹരി വിപണികളും നഷ്ടം രേഖപ്പെടുത്തി.

സൗദി ഓഹരി സൂചിക ഏഴ് ശതമാനം താഴ്ന്നപ്പോള്‍ മസ്‌കറ്റ് ഓഹരി സൂചിക 3.21 ശതമാനം നഷ്ടം രേഖപ്പെടുത്തി. മസ്‌കറ്റ് ഓഹരി വിപണി സൂചിക ഒറ്റ ദിവസത്തിനിടെ 164.08 പോയിന്റാണ് താഴ്ന്നത്. നിക്ഷേപകര്‍ക്ക് 150 ദശലക്ഷം റിയാലിന്റെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. 5000 പോയിന്റ് എന്ന നിലവാരവും കടന്ന് മൊത്തം സൂചിക 4948.44 എന്ന നിലയിലേക്ക് കൂപ്പുകുത്തി.

എണ്ണവില 12 വര്‍ഷത്തിനിടയ്ക്ക് ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയ സാഹചര്യത്തിലാണ് ഈ തകര്‍ച്ച. ഇക്കാരണത്താല്‍ കൂടുതല്‍ പേര്‍ നിക്ഷേപ രംഗത്ത് നിന്നും പിന്മാറുമോ എന്ന ആശങ്കയും സംജാതമായിട്ടുണ്ട്. മികച്ച പ്രകടനം നടത്തുന്ന ബ്ലൂ ചിപ്പ് ഓഹരികള്‍ വരെ 2009 ഏപ്രിലിലെ നിലയിലാണ് വ്യാപാരം നടത്തുന്നതെന്ന് ഓഹരി വിപണിയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക മാന്ദ്യം പേടിച്ച് ഓഹരിയുടമകള്‍ തങ്ങളുടെ ഷെയറുകള്‍ കൂട്ടത്തോടെ വിറ്റഴിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button