ന്യൂഡല്‍ഹി: കേജ്‌രിവാളിന് നേരെ മഷി പ്രയോഗം നടത്തിയ യുവതി ഭാവ്‌ന അറോറ ദല്‍ഹിയില്‍ നടപ്പാക്കിയ ഒറ്റഇരട്ട വാഹന നിയന്ത്രണത്തിന് പിന്നില്‍ വമ്പന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ചു. തന്റെ പക്കല്‍ ഇതിന്റെ തെളിവുകളുണ്ടെന്നും ഇത് കോടതിയില്‍ ഹാജരാക്കുമെന്നും അറോറ പരഞ്ഞു.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും ദല്‍ഹി ഗതാഗത മന്ത്രി ഗോപാല്‍ റായിനെയും കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവര്‍ കാണാന്‍ അനുവാദം തന്നില്ലെന്ന് ഭാവ്‌ന കുറ്റപ്പെടുത്തി. കോടതിയില്‍ അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമര്‍പ്പിക്കും. കേജ്‌രിവാളിനു നേരെ മഷിപ്രയോഗം നടന്നത് വാഹന നിയന്ത്രണത്തിന്റെ വിജയം ആഘോഷിക്കാന്‍ മോഡല്‍ ടൗണ്‍ ഛത്രസാല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങിനിടെയായിരുന്നു.
Post Your Comments