കൊച്ചി: ദളിതരെ ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വം തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ തയ്യാറാവുന്നില്ലെന്ന് മന്ത്രി എ.പി അനില്‍ കുമാര്‍.
കോണ്‍ഗ്രസ്സില്‍ ദളിതരെ മത്സരിപ്പിക്കാന്‍ ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വം ധൈര്യം കാണിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പണ്ട് എ.കെ ആന്റണിയും കെ. കരുണാകരനുമൊക്കെ ദളിതരെ മത്സരിപ്പിക്കാന്‍ മുന്‍കൈ എടുത്തിരുന്നു. പക്ഷെ ഇപ്പോള്‍ അങ്ങനെയൊന്നും കാണുന്നില്ല. ജാതി വര്‍ണ്ണ വിവേചനമുണ്ടെന്നു പറയുന്ന ഉത്തരേന്ത്യയില്‍ പോലും ദളിത് മന്ത്രിമാരും ദളിത് ഭരണാധികാരികളുമുണ്ട്. പക്ഷെ ഇന്നും കേരളത്തില്‍ ദളിതര്‍ക്ക് രാഷ്ട്രീയ അധികാരം ബാലികേറാമലയാണെന്നും അനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന നിയമസഭയില്‍ പട്ടിക ജാതിക്കാര്‍ക്കായി മാറ്റി വെച്ചിട്ടുള്ളത് 16 സീറ്റാണ്. 2 ലോകസഭാ സീറ്റും.
പക്ഷെ അതില്‍ കൂടുതല്‍ പാടില്ലെന്ന ചിന്താഗതിയാണ് എല്ലാവര്‍ക്കും. ഒരു വാരികക്ക് കൊടുത്ത അഭിമുഖത്തിലാണ് അനില്‍ കുമാര്‍ ഇക്കാര്യം പറഞ്ഞത്.
Post Your Comments