Kerala

അദ്ധ്യാപനമോഹവുമായി പ്രതിസന്ധികളെ അതിജീവിച്ച് അഫ്‌ന

കൂരാച്ചുണ്ട്: അഫ്‌നാ ഷെറിന്‍ എന്ന ഇരുപത്കാരി അറിവ് പകര്‍ന്നുനല്‍കുമ്പോള്‍ ലഭിക്കുന്ന സന്തോഷം മറ്റൊന്നില്‍നിന്നും ലഭിക്കില്ലെന്ന വിശ്വാസത്തോടെ തന്നെയാണ് ബി.എഡിന് മീനങ്ങാടി സെന്റ് ഗ്രിഗോറിയസ് കോളേജില്‍ ജോയിന്‍ ചെയ്തത്. എന്നാല്‍ അര്‍ബുദം വില്ലനായെത്തി അഫ്‌നയുടെ ഈ മോഹത്തിന് തിരിച്ചടി നല്‍കുകയായിരുന്നു.

ഡോക്ടര്‍മാര്‍ വിദഗ്ദ്ധ ചികിത്സ കിട്ടിയാല്‍ രോഗം ഭേദമാവുമെന്ന് ഉറപ്പു നല്‍കിയെങ്കിലും നിര്‍ധന കുടുംബാംഗമായ അഫ്‌നക്ക് ചികിത്സാചെലവ് കണ്ടത്തൊന്‍ സാധിക്കുന്നില്ല. ഉപ്പയുടെ സ്വദേശമായ വയനാട്ടിലെ എസ്റ്റേറ്റ് പടിയില്‍ വാടകവീട്ടിലാണ് ഉപ്പയും ഉമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം താമസിയ്ക്കുന്നത്. ഈ കുടുംബം അഫ്‌നയുടെ ഉപ്പയും നിത്യരോഗിയായതോടെ നിത്യചെലവിനുപോലും വകയില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. അര്‍ബുദം അഫ്‌നയെ പിടികൂടിയതോടെ കുടുംബം പട്ടിണിയിലായി. തുടര്‍ന്ന് ഉമ്മയുടെ ജ്യേഷ്ഠത്തിയുടെ അടുത്തേക്ക് താമസം മാറ്റുകയായിരുന്നു ഇവര്‍. ഈ കുടുംബം തീര്‍ത്തും ദുരിതത്തിലായത് ഉമ്മയുടെ ജ്യേഷ്ഠത്തിക്കും അര്‍ബുദം വന്നതോടെയാണ്.

തലശ്ശേരി കാന്‍സര്‍ സെന്ററില്‍ അഫ്‌ന ഇപ്പോള്‍ ചികിത്സയിലാണ്. കൂരാച്ചുണ്ടില്‍ നാട്ടുകാര്‍ അഫ്‌നയുടെ ചികിത്സാചെലവ് കണ്ടത്തൊന്‍ കമ്മിറ്റി രൂപവത്കരിച്ചിരിയ്ക്കുന്നു. ഭാരവാഹികള്‍ ജലീല്‍ കുന്നുംപുറം (ചെയ), എ.കെ.സലിം (കണ്‍), അജ്മല്‍ താമരശ്ശേരി (ട്രഷ) തുടങ്ങിയവരാണ്. കാനറാ ബാങ്ക് അത്യോടി ശാഖയില്‍ കമ്മിറ്റി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 150 3101014286, ഐ.എഫ്.എസ്.സി കോഡ്: CNRB0001503). സാമ്പത്തിക സഹായം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഈ അക്കൗണ്ട് നമ്പറില്‍ പണം നിക്ഷേപിയ്ക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button