ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു നേരെയുണ്ടായ മഷിപ്രയോഗത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് ഡൽഹി പൊലീസ്. എഎപിയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്നും നിഷേധിക്കുന്നതായും പൊലീസ് കമ്മീഷണർ ബി.എസ്. ബസ്സി പറഞ്ഞു.
മുഖ്യമന്ത്രിക്കുനേരെ മഷിപ്രയോഗം നടത്തിയ പെൺകുട്ടിയെ അറസ്റ്റ് ചെയ്ത കേസ് രജിസ്റ്റർ ചെയിതിട്ടുണ്ടെന്നും ആവശ്യമായ സുരക്ഷ ഏർപ്പെടുത്തിയിരുന്നതായും അദേഹം വ്യക്തമാക്കി. പിആർഒ സംഭവത്തെകുറിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
ആം ആദ്മിയിൽ നിന്നു പിളർന്നുണ്ടായ ആം ആദ്മി സേനയുടെ പഞ്ചാബ് ഭാരവാഹിയാണ് യുവതി. ഒറ്റ-ഇരട്ടയക്ക വാഹന നിയന്ത്രണത്തിന്‍റെ വിജയത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്ന കെജ്‌രിവാളിനുനേരേ മഷിയെറിയുകയായിരുന്നു.
Post Your Comments