Kerala

കേരളത്തില്‍ 205 ജീവജാലങ്ങള്‍ വംശനാശ ഭീഷണയില്‍

തിരുവനന്തപുരം; കേരളത്തിലെ 205 ഇനം ജീവജാലങ്ങള്‍ വംശനാശ ഭീഷണയില്‍. ഇതില്‍ 148 ഇനങ്ങള്‍ കേരളത്തില്‍ മാത്രമുള്ളവായതിനാല്‍ നാളെ ഇവ ഭൂമുഖത്തുതന്നെ ഉണ്ടായില്ലെന്നും വരാം. വിവിധ സര്‍വ്വകലാശാലകള്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം ഉള്ളത്.

കേരളത്തിലും പശ്ചിമഘട്ടത്തിലുമായി 1847 ഇനം ജീവികളുള്ളത്. ഇവയില്‍ 23 എണ്ണം അതീവ വംശനാശ ഭീഷണിയിലും 90 എണ്ണം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലുമാണ്. 18 ഇനം സ്രാവുകളും മൂന്നിനം തിരണ്ടിയും അഞ്ച് ഇനത്തില്‍പ്പെട്ട പരലും ഉള്‍പ്പെടെ 78 ഇനം മല്‍സ്യങ്ങളും പരുന്തും കഴുകനും ഉള്‍പ്പെടെ 25 പക്ഷികളും 23 തരം ഇഴജന്തുക്കളും. 33 തരം തവളകളും ആന, കടുവ, കരടി, വരയാട്, സിംഹവാലന്‍ കുരങ്, ഈനാംപേച്ചി തുടങ്ങിയവയും വംശനാശത്തിന്റെ വക്കിലാണ്.

 വേട്ടയാടല്‍ അടക്കമുള്ളവയാണ് കേരളത്തിലെ ജന്തുസമ്പത്തിന് ഭീഷണിയുയര്‍ത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button