International

ഭര്‍ത്യസഹോദരിയെ ടാഗ് ചെയ്തു; യുവതിയ്ക്ക് കോടതി ശിക്ഷ വിധിച്ചു

ന്യയോര്‍ക്ക്: ഭര്‍ത്യസഹോദരിയെ ഫെയ്‌സ്ബുക്കില്‍ ടാഗ് ചെയ്തതിന് യുവതിക്ക് ഒരു വര്‍ഷം തടവുശിക്ഷ. ന്യൂയോര്‍ക്കിലാണ് സംഭവം. മരിയ ഗോന്‍സാലെസ് എന്ന യുവതി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞിരുന്നു. അതിനാല്‍ ഭര്‍തൃസഹോദരിയായ മാരിബെലിനെ ബന്ധപ്പെടുന്നതിന് പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ നിയമപ്രകാരം മരിയയ്ക്ക് വിലക്കുണ്ടായിരുന്നു. ഇത് ലംഘിച്ച് ഫെയ്‌സ്ബുക്ക് ഫോട്ടോയില്‍ ‘സ്റ്റുപ്പിഡ്’ എന്ന അടിക്കുറിപ്പോടെയാണ് മാരിബെലിനെ ടാഗ് ചെയ്തത്.

ഇത് ഇലക്‌ട്രോണിക് കമ്മ്യൂണിക്കേഷനായി പരിഗണിക്കാമെന്ന് വിലയിരുത്തിയാണ് കോടതി യുവതിയ്ക്ക് ശിക്ഷ വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button