തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ് അച്ചുതാനന്ദന്‍ കയ്യേറ്റം ഒഴിപ്പിക്കാനുള്ള ഹൈക്കോടതി വിധി വന്ന പാണാവള്ളി റിസോര്‍ട്ടിനെതിരെയുള്ള സമരത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കത്തയച്ചിട്ടില്ലെന്ന് ടി.എന് പ്രതാപന്‍ എം.എല്‍എ അറിയിച്ചു. വി.എസിന്റെ ഓഫീസ് കത്തയച്ചു എന്ന് പത്ര പ്രസ്താവന പുറത്തുവിട്ട സാഹചര്യത്തിലാണ് വിശദീകരണം. പ്രതിപക്ഷ നേതാവിന് തെറ്റി എന്നും കത്തയച്ചത് തമ്മനത്തെ ജനകീയ സമരിസമിതി നേതാവ് ടി.എന്‍ പ്രതാപനാണെന്നും പിന്നീട് വ്യക്താമാവുകയായിരുന്നു.
താന്‍ പാണാവള്ളി റിസോര്‍ട്ടിനെതിരെ നടക്കുന്ന ജനകീയ സമരസമിതിയുടെ സമരത്തില്‍ പങ്കെടുത്തിരുന്നുവെന്ന് ടി എന് പ്രതാപന്‍ എംഎല്‍എ പറഞ്ഞു. ജനകീയ സമരസമിതിയുടെ കണ്‍വീനറാണ് നിലവില്‍ ടി എന് പ്രതാപന്‍. വി.എസ്. അച്ചുതാനന്ദന്റെ ഓഫീസ് തയ്യാറാക്കിയ പ്രസ്താവനയില്‍ ടി.എന് പ്രതാപന്‍ കത്തയച്ചു എന്നും ഇത് സര്‍ക്കാരിന് മാഫിയ ബന്ധമുണ്ടെന്നുള്ളതിന്റെ തെളിവാണെന്നും പറയുന്നു. ടി.എന്.പ്രതാപന്‍ എം.എല്‍ എ തനിക്ക് പ്രതിപക്ഷനേതാവിന് കത്തയക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് കാണിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വി.എസും പ്രസ്താവന പിന്‍വലിക്കുന്നതായി പറഞ്ഞു.
Post Your Comments