International

വിദ്യാര്‍ത്ഥിനിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപിക അറസ്റ്റില്‍

ന്യൂയോര്‍ക്ക്: വിദ്യാര്‍ത്ഥിനികളുയുമായി അധ്യാപികമാര്‍ ലൈംഗിക ബന്ധം പുലര്‍ത്തിയ സംഭവത്തില്‍ അതേ സ്‌കൂളിലെ മൂന്നാമത്തെ അധ്യാപികയും സമാനമായ കുറ്റത്തിന് പിടിയില്‍. പുതിയ സംഭവം ഉണ്ടായിരിയ്ക്കുന്നത് അമേരിക്കയിലുള്ള ലൂസിയാനയിലെ ദെസ്ത്രഹാന്‍ ഹൈസ്‌കൂളിലാണ്. ഇപ്പോള്‍ അറസ്റ്റിലായത് കിംബര്‍ലി നാക്വിന്‍ എന്ന 26കാരിയാണ്. ഇവര്‍ അറസ്റ്റിലായത് 16 വയസ്സുള്ള വിദ്യാര്‍ത്ഥിനിയുമായി സ്വവര്‍ഗ ലൈംഗിക ബന്ധം പുലര്‍ത്തിയെന്ന കുറ്റത്തിനാണ്. അറസ്റ്റ് നടന്നിരിയ്ക്കുന്നത് വിദ്യാര്‍ത്ഥിനിയുടെ ബന്ധു നല്‍കിയ വിവരപ്രകാരം നടത്തിയ അന്വേഷണത്തിലാണ്.

sex-2

ഇവര്‍ വിദ്യാര്‍ത്ഥിനിയുമായി ഒരു വര്‍ഷത്തോളമായി സ്വവര്‍ഗ ബന്ധം പുലര്‍ത്തുന്നതായി പൊലീസ് പറഞ്ഞു. പൊലീസ് പറയുന്നത് സെന്റ് ചാള്‍സ് പാരിഷ് സ്‌കൂള്‍ ബോര്‍ഡ് പ്രസിഡന്റിന്റെ മകളായ ഈ അധ്യാപിക വിദ്യാര്‍ത്ഥിനിയെ കുടുംബ വീട്ടില്‍കൊണ്ടുപോയാണ് ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നതെന്നാണ്. ഇതേ സകൂളിലെ രണ്ട് അധ്യാപികമാര്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് അറസ്റ്റിലായത്. അന്ന് അറസ്റ്റ് നടന്നത് 17കാരനായ വിദ്യാര്‍ത്ഥിയുമായി ഇരുവരും പല വട്ടം ലൈംഗിക ബന്ധം പുലര്‍ത്തി എന്ന കുറ്റത്തിനായിരുന്നു. 24കാരിയായ റേച്ചല്‌റെസ്പസ്, 32കാരിയായ ഷെല്ലി ഡെഫേഴ്‌സണ്‍ എന്നിവരാണ് അറസ്റ്റിലായത്.

shortlink

Post Your Comments


Back to top button