Gulf

ഭാര്യാ-ഭര്‍ത്താക്കന്മാരുടെ വഴക്ക് തീര്‍ക്കാനെത്തിയയാള്‍ ഭാര്യയെ വിവാഹം കഴിച്ചു

ബല്‍ജുറാഷി(സൗദി): ഭാര്യാ-ഭര്‍ത്താക്കന്മാരുടെ വഴക്ക് തീര്‍ത്ത് പ്രശ്‌നം പരിഹരിക്കാനെത്തിയ ആള്‍ ഒടുവില്‍ ഭാര്യയെ വിവാഹം കഴിച്ചു. സംഭവം നടന്നത് സൗദിയിലെ വടക്കന്‍ പട്ടണമായ ബല്‍ജുറാഷിയിലാണ്.  അലി അല്‍ ഗംദി എന്നയാള്‍ സുഹൃത്തും ഭാര്യയും തമ്മിലുള്ള പ്രശ്‌നം അവസാനിപ്പിക്കാനെത്തിയതായിരുന്നു. പ്രശ്‌നപരിഹാരമുണ്ടാക്കാന്‍ ആവുന്നത് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഭാര്യ വിവാഹബന്ധം വേര്‍പ്പെടുത്തണമെന്ന നിര്‍ബന്ധത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. പിതാവിനൊപ്പം താമസിക്കാനായി ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഭാര്യ വീട്ടിലേയ്ക്ക് മടങ്ങിയത് ഗംദിക്കൊപ്പമാണ്.

പെണ്‍കുട്ടിയുടെ പിതാവ് മകളുടെ വിവാഹബന്ധം രമ്യതയിലെത്തിക്കാന്‍ ശ്രമിച്ച ഗംദിയോട് നന്ദി പറഞ്ഞു. തന്റെ മകളുടെ ഈ കഷ്ടത ഇല്ലാതാക്കാന്‍ കഴിയുന്ന ഒരാള്‍ക്ക് അവളെ വിവാഹം ചെയ്തു നല്‍കണമെന്ന ആഗ്രഹവും പിതാവ് ഗംദിയോട് പങ്കു വെച്ചു. ഇതിനെത്തുടര്‍ന്ന് ഗംദി മകളെ വിവാഹം ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് പിതാവിനോട് പറയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button