നെടുമ്പാശേരി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അഭിനന്ദനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍. ഉമ്മന്‍ ചാണ്ടി ഊര്‍ജസ്വലനായ മുഖ്യമന്ത്രിയാണെന്നു ചീഫ് ജസ്റ്റിസ് പ്രശംസിച്ചത്. ജുഡീഷ്യല്‍ സംവിധാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി നിയമക്കുരുക്കുകള്‍ മറികടന്നു സഹായം ചെയ്യുന്നത് പ്രശംസനീയമാണെന്നും ടാക്കൂര്‍ അഭിപ്രായപ്പെട്ടു.അത്താണിയില്‍ കേരള ജുഡീഷ്യല്‍ അക്കാദമിയുടെ ക്യാംപസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കളമശേരിയില്‍ നാഷനല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍ഡ്‌സ് ലീഗല്‍ സ്റ്റഡീസിന്റെ (നുവാല്‍സ്) പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിലും മുഖ്യമന്ത്രിയുടെ പിന്തുണയെക്കുറിച്ചു പലരും പറഞ്ഞ് താന്‍ അറിഞ്ഞതായും. ഹൈക്കോടതി ഉള്‍പ്പെടെയുള്ള നിയമസംവിധാനത്തിനു സംസ്ഥാന സര്‍ക്കാരില്‍നിന്നു മികച്ച പിന്തുണയാണു ലഭിക്കുന്നതെന്നും, അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കുന്നതിലും മുഖ്യമന്ത്രിയുടെ പ്രത്യേക ശ്രദ്ധയുണ്ടെന്നത് സന്തോഷകരമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
Post Your Comments