ബറേലി: പഴ്‌സില്‍ ഒന്നര ലക്ഷം രൂപയുമായി പോയാല്‍ അതിന്റെ ഉടമയാരെന്നുള്ള കാര്യമൊക്കെ ഏതെങ്കിലും കള്ളന്‍ ചിന്തിക്കുമോ? ഉടനടി അടിച്ച് മാറ്റി സ്ഥലം വിടും അത്ര തന്നെ. കഴിഞ്ഞ ദിവസം ഒരു ട്രെയിന്‍ യാത്രയ്ക്കിടെ കള്ളന്‍ അടിച്ച് മാറ്റിയത് ഒന്നര ലക്ഷം രൂപയാണ്. അതും റെയില്‍വേ സുരക്ഷാ സേന ഐ.ജിയുടെ പഴ്‌സില്‍ നിന്നും.
യുപിയിലെ ബറേലിയിലാണ് സംഭവം നടന്നത്. ആര്‍.പി.എഫ് ഐജി അന്‍ജനി കുമാറിന്റെ ഭാര്യ ചന്ദ്രാറാണിയുടെ പഴ്‌സാണ് ഡല്‍ഹി-ലക്‌നൗ ട്രെയിനില്‍ വച്ച് മോഷ്ടിക്കപ്പെട്ടത്. ഐ.ജിയും ഭാര്യയും ഒന്നാം ക്ലാസ് എ.സി കോച്ചിലായിരുന്നു യാത്രചെയ്തിരുന്നത്. ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് മോഷ്ടാവ് കൃത്യം ചെയ്തത്. ബറേലി സ്‌റ്റേഷനില്‍ ട്രെയിനെത്തിയപ്പോഴാണ് മോഷണവിവരം ഐ.ജിയും ഭാര്യയും അറിഞ്ഞത്.
തുടര്‍ന്ന് നടന്ന തെരച്ചിലില്‍ പഴ്‌സ് സ്റ്റേഷനിലെ ശുചിമുറിക്ക് സമീപത്ത് നിന്നും കിട്ടി. പക്ഷേ കാലിയായിരുന്നെന്ന് മാത്രം. മോഷ്ടാവിനെ പിടികൂടാന്‍ തീവ്ര ശ്രമത്തിലാണെന്ന് ആര്‍.പി.എഫ് എസ്.പി വൈഭവ് കൃഷ്ണ അറിയിച്ചു.
Post Your Comments