മുംബൈ: ബംഗളൂരു മൗണ്ട് കാര്‍മല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികളുമായി നടത്തിയ സംവാദത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതികള്‍ പരാജയമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് പണികിട്ടിയിട്ട് അധികനാളായിട്ടില്ല. ഇനിയങ്ങനെ ഉണ്ടാകരുത് എന്ന് കരുതിയാകണം മുംബൈയിലെ നസ്രീ മോഞ്ചീ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിന് മുന്നോടിയായി റിഹേഴ്സല്‍ നടത്തിയത്.
ശനിയാഴ്ചയായിരുന്നു രാഹുലും വിദ്യാര്‍ഥികളും തമ്മിലുള്ള കൂടിക്കാഴ്ച. വെള്ളിയാഴ്ചയാണ് വിദ്യാര്‍ത്ഥികള്‍ ചോദിക്കാനുദ്ദേശിക്കുന്ന ചോദ്യങ്ങളെക്കുറിച്ച് മനസ്സിലാക്കാനായി കോണ്‍ഗ്രസ് നേതൃത്വം റിഹേഴ്സല്‍ നടത്തിയത്. കോണ്‍ഗ്രസ് അനുഭാവിയായ വിനയ് ദൊകാനിയ റിഹേഴ്‌സലിന്റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകര്‍ ഇക്കാര്യം നിഷേധിച്ചു. അതേസമയം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments