India

രാഹുലിന്റെ വാക്കുകളില്‍ അമിത രാഷ്ട്രീയമെന്ന് വിദ്യാര്‍ത്ഥികള്‍

മുംബൈ: വിദ്യാര്‍ത്ഥികള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ക്ലാസിനെതിരെ സമ്മിശ്ര പ്രതികരണവുമായി രംഗത്ത്. ഭിന്നാഭിപ്രായവുമായി രംഗത്തെത്തിയത് മുംബൈയില്‍ രാഹുല്‍ അഭിസംബോധന ചെയ്ത മാനേജ്മെന്റ് കോളജ് വിദ്യാര്‍ത്ഥികളാണ്. കുട്ടികള്‍ കുറ്റപ്പെടുത്തുന്നത് രാഹുലിന്റെ പ്രസംഗത്തില്‍ ‘അമിത രാഷ്ട്രീയം’ കലര്‍ന്നുവെന്നാണ്. രാഷ്ട്രീയത്തെ കുറിച്ചുള്ള കാഴ്ചപ്പാടില്‍ രാഹുല്‍ കൂടുതല്‍ പക്വത പുലര്‍ത്തണം. രാഹുലിന്റെ പ്രസംഗം മികച്ചതായിരുന്നു. സംസാര വിഷയത്തില്‍ നിരവധി പ്രധാന കാര്യങ്ങള്‍ അദ്ദേഹം കൊണ്ടുവന്നു. എന്നാല്‍ വാക്കുകളിലെ രാഷ്ട്രീയം അമിതമായിപ്പോവുന്നു. ഗുഡ്‌സ് ആന്‍ഡ് സര്‍വ്വീസ് ടാക്‌സ് ബില്‍(ജി.എസ്.ടി ബില്‍)നെ കുറിച്ച് സംസാരിക്കുകയായിരുന്നു രാഹുല്‍.

 

യു.പി.എ സര്‍ക്കാരാണ് ജി.എസ്.ടി ബില്‍ കൊണ്ടുവന്നത,് എന്നാല്‍ ബില്ലിനെ ഏഴ് വര്‍ഷക്കാലും ബി.ജെ.പി സര്‍ക്കാര്‍ തടഞ്ഞുവെച്ചുവെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ബില്ലിലെ രാഷ്ട്രീയ ഇടപെടല്‍ മാത്രമാണ് തുടര്‍ന്ന് പ്രകടിപ്പിച്ച അഭിപ്രായങ്ങളിലും രാഹുല്‍ പ്രകടമാക്കിയത്. രാഹുലിന്റെ വീക്ഷണങ്ങളെ പിന്തുണച്ച വിദ്യാര്‍ത്ഥികള്‍, എന്നാല്‍ രാഹുല്‍ പ്രസംഗം നടത്തിയത് ആവശ്യമായ കരുതലില്ലാതെയാണെന്ന് പറഞ്ഞു. ഇത്തരം ബില്ലുകളെ പാര്‍ലമെന്റില്‍ തടയുന്നത് അനാവശ്യ രാഷ്ട്രീയ നീക്കങ്ങളാണ്. രാജ്യത്തിന്റെ വികസനം മന്ദഗതിയില്‍ ആക്കാനെ സമാന രാഷ്ട്രീയ നീക്കങ്ങള്‍ സഹായിക്കുകയുള്ളു. തങ്ങളുടെ അഭിപ്രായം പ്രതിപക്ഷവും ഭരണപക്ഷവും ഒത്തൊരുമയോടെ പോകണമെന്നാണെന്ന് കുട്ടികള്‍ അഭിപ്രായപ്പെട്ടു.

 

shortlink

Post Your Comments


Back to top button