India

ഗുര്‍ദാസ്പൂര്‍ എസ്പിയെക്കുറിച്ച് ഗുരുതര വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി:   ഗുര്‍ദാസ്പൂര്‍ എസ് പിയെക്കുറിച്ച് ഗുരുതര വെളിപ്പെടുത്തല്‍. പാക്ക് ലഹരിമരുന്നു കടത്തുകാര്‍ ഗുര്‍ദാസ്പൂര്‍ എസ്പി ആയിരുന്ന സല്‍വീന്ദര്‍ സിങ്ങിന്  പ്രതിഫലമായി രത്‌നങ്ങളും വജ്രങ്ങളും നല്‍കിയിരുന്നതായി സംശയം. സല്‍വീന്ദറിനു ലഹരി മരുന്നു മാഫിയയുമായി ബന്ധമുണ്ടായിരുന്നതിന്റെ തെളിവുകള്‍ നേരത്തെ എന്‍ഐഎയ്ക്ക് ലഭിച്ചിരുന്നു.

സല്‍വീന്ദര്‍ സിങ്ങിനു പഞ്ചാബില്‍ മുന്‍ മന്ത്രിയായ അകാലി ദള്‍ നേതാവ് സച്ചാ സിങ്ങുമായും അടുത്ത ബന്ധമുണ്ടായിരുന്നു. സല്‍വീന്ദര്‍ സിങ് പലതവണ ബാങ്കോക്കിലേക്കു പോയിരുന്നൂ എന്നാല്‍ ഇവ സ്ഥലം കാണാനുള്ള യാത്രയായിരുന്നുവെന്നാണ് വിശദ്ദീകരണം.

മയക്കുമരുന്നു കടത്തുന്ന സംഘങ്ങള്‍ക്ക് അതിര്‍ത്തികടന്ന് ഇന്ത്യയിലേക്കു വരാന്‍ സല്‍വീന്ദര്‍ സിങ് സഹായം നല്‍കിയിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. പത്താന്‍ക്കോട്ട് ആക്രമണം ഉണ്ടായ ദിവസം ഇദ്ദേഹം സന്ദര്‍ശിച്ച ദര്‍ഗയിലേക്കുള്ള വഴി മഴക്കുമരുന്നുകടത്തുകാരുടെ പാതയായിരുന്നുവെന്നും സംശയിക്കുന്നു.

shortlink

Post Your Comments


Back to top button