ശ്രീനഗര്‍: കാശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ കോണ്‍സ്റ്റബിള്‍ ഷക്കൂര്‍ അഹമ്മദിനെയാണ് കാണാതായത്. കാണാതാവുമ്പോള്‍ ഇദ്ദേഹത്തിന്റെ പക്കല്‍ നാല് എ.കെ 47 റൈഫിളുകളും തിരകളും ഉണ്ടായിരുന്നു.
ഇയാള്‍ തെക്കന്‍ കാശ്മീരിലെ ഭീകരസംഘടനയില്‍ ചേര്‍ന്നിരിക്കാമെന്നാണ് കരുതുന്നത്. ജോലിക്ക് ഹാജരാകാതിരുന്ന ഷക്കൂറിനെ കാണാനില്ലെന്ന വിവരം നല്‍കിയത് ബന്ധുക്കളാണ്. രണ്ട് സുഹൃത്തുക്കളും ഷക്കൂറിനൊപ്പം ഉണ്ടെന്നാണ് നിഗമനം. നാല് റൈഫിളുകള്‍ കൂടാതെ 30 ബുള്ളറ്റുകള്‍ വീതമുള്ള 13 മാഗസിനുകളും ഇയാള്‍ കൊണ്ടുപോയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ മന്ത്രിയുടെ ഒരു പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസറേയും റൈഫിളുമായി കാണാതായിരുന്നു. ഇയാള്‍ ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേര്‍ന്നതായി പിന്നീട് വിവരം ലഭിച്ചു.
Post Your Comments