തിരുവനന്തപുരം: കിഴക്കേക്കോട്ടയില്‍ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റു പെരുവഴിയില്‍ കിടന്നയാള്‍ മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം വാഹനമിടിച്ച് കാല്‍ ഏതാണ്ട് പൂര്‍ണമായും അറ്റ് രക്തംവാര്‍ന്ന് നടുറോഡില്‍ കിടന്ന നാടോടിയായ വയോധികന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസ് പോലും തയ്യാറായില്ല. ഉദ്യോഗസ്ഥര്‍ അടക്കമുള്ള ജനക്കൂട്ടം വെറുതെ നോക്കി നിന്നതല്ലാതെ ആരും ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ല. പോലീസ് ശ്രമിച്ചത് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ മാത്രമാണ്. അരമണിക്കൂറോളം രക്തംവാര്‍ന്ന് കിടന്ന വൃദ്ധനെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഗണപതി കോവിലിന് സമീപം താമസിച്ചുവരികയായിരുന്നു ഇദ്ദേഹം.
Post Your Comments