India

ജനാധിപത്യത്തില്‍ “എല്ലാവരും തുല്യര്‍” എന്ന വിശ്വാസം ബലപ്പെടുന്നു : ആദിവാസി ദമ്പതിമാര്‍ക്ക് റിപ്പബ്ലിക് ദിന പരേഡ്ന് പ്രധാന മന്ത്രിയുടെ ക്ഷണം

ഭുവനേശ്വര്‍: ഇന്ത്യയിലെ പ്രാചീന ഗോത്രങ്ങളിലൊന്നിന്റെ ഭാഗമായ ഥാബുലാന്‍ സീസ (41), ഭാര്യ സമാരി (46) യും പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ്. ഒഡീഷയില്‍ മല്‍കാംഗിരി ജില്ലയിലെ മുദുലിപഡ ഗ്രാമപഞ്ചായത്തിലെ ബോണ്‍ഡാ കുന്നുകളിലെ ഗ്രാമത്തില്‍ താമസിക്കുന്ന ഇരുവര്‍ക്കും വരുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നതിനാണ് ക്ഷണം.

സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് അകന്നുകഴിയുന്ന ഈ ഗ്രാമീണര്‍ക്ക് പുറംലോകവുമായി ചെറിയ ബന്ധം മാത്രമേയുള്ളൂ. ഇവരില്‍ നിന്നും ആദ്യമായി ഡല്‍ഹി സന്ദര്‍ശിക്കുന്നവരാകുകയാണ് ഥാബുലാന്‍ സീസയും ഭാര്യയും.

binda

റിപ്പബ്ലിക് ദിന പരേഡിന് ശേഷം രാഷ്‌ട്രപതി പ്രണാബ് മുഖര്‍ജിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കണ്ട് തങ്ങളുടെ ഗോത്രത്തിന്റെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുമെന്ന് ഇരുവരും പറയുന്നു. നാട്ടിലെ റോഡുകളുടെ ശോച്യാവസ്‌ഥയെക്കുറിച്ചു പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്ന് സമാരി പറഞ്ഞു. അഞ്ച് കുട്ടികളുടെ അമ്മയാണ് സമാരി.

റിപ്പബ്ലിക് ദിനത്തില്‍ ധരിക്കാനുള്ള തങ്ങളുടെ പരമ്പരാഗത വസ്ത്രം ഇപ്പോഴേ തയ്യാറാക്കാന്‍ തുടങ്ങിയിരിക്കുകയാണ് ദമ്പതികള്‍.

തങ്ങളുടെ കൂട്ടത്തിലെ ദമ്പതിമാരെത്തേടി പ്രധാനമന്ത്രിയുടെ ക്ഷണമെത്തിയതറിഞ്ഞ്‌ ഗ്രാമവും ഉത്സവലഹരിയിലാണ്‌. വാര്‍ത്ത അറിഞ്ഞപ്പോള്‍ തുടങ്ങിയ ആട്ടവും പാട്ടും അവസാനിച്ചിട്ടില്ല.

ദമ്പതികള്‍ ജനുവരി 21 ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെ കാണുമെന്നും, തുടര്‍ന്ന് ഡല്‍ഹിയിലേക്ക് യാത്ര തിരിക്കുമെന്നും സ്ഥലം എം.എല്‍.എ ദംബാരു സീസ പറഞ്ഞു. ഡല്‍ഹിലേക്ക്‌ ആദിവാസി വികസന ഏജന്‍സിയിലെ ഉദ്യോഗസ്‌ഥനും ദമ്പതിമാരെ അനുഗമിക്കും.

അതീവ പരിഗണനയര്‍ഹിക്കുന്ന ആദിവാസി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ്‌ ഒഡീഷയിലെ ബോണ്‍ഡാകള്‍. ഇവരുടെ അംഗസംഖ്യ വെറും 7000 ത്തോളം മാത്രമാണ്. അര്‍ദ്ധനഗ്നരായി ജീവിച്ചിരുന്ന ഇവര്‍ അടുത്തകാലത്താണ് വസ്ത്രങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയത്.

shortlink

Post Your Comments


Back to top button