Kerala

ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം ബഹറിനിലേക്ക് കടത്തിയത് 60 സ്ത്രീകളെ

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ മറവില്‍ 60-ഓളം സ്ത്രീകളെ ബഹറിനിലേക്ക് കടത്തിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് പിടിയിലായ ദമ്പതികളില്‍ നിന്നാണ് ക്രൈംബ്രാഞ്ചിന് ഈ വിവരം ലഭിച്ചത്. ഇരുവരേയും റിമാന്‍ഡ് ചെയ്തു.

ഓണ്‍ലൈന്‍ പെണ്‍വാണിഭക്കാരുടെ പിടിയില്‍പ്പെട്ട അറുപതോളം സ്ത്രീകള്‍ ബഹറിനിലുണ്ടെന്നാണ് ദമ്പതികളായ അബ്ദുള്‍ നസീര്‍, സാജിത എന്നിവര്‍ വെളിപ്പെടുത്തി. ഇവരെ പാര്‍പ്പിച്ചിരുന്ന കേന്ദ്രങ്ങളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. ഈ സ്ത്രീകളെ വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും നടന്നുവരികയാണ്. സ്ര്തീകളെ കടത്തുന്ന സംഘങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ലഭിച്ചിട്ടുണ്ട്.

ബഹറിനില്‍ നിന്ന് മുംബൈയിലെത്തിയപ്പോഴാണ് നസീറും സാജിതയും പിടിയിലായത്. നസീറിനുവേണ്ടി സ്ത്രീകളെ വിദേശത്തേക്ക് കടത്തുന്ന സംഘത്തേയും സൈബര്‍ പൊലീസ് പിടികൂടിയിരുന്നു. സംഘത്തിലെ മനാഫ്, ദിലീപ് ഖാന്‍, എന്നിവരേയും റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയിലുള്ള സ്ത്രീയുടെ കുറ്റലമ്മത മൊഴി രേഖപ്പെടുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button