India

ഈ നൂറ്റാണ്ട് ഇന്ത്യക്ക് സ്വന്തം: അഞ്ചു ലക്ഷം സ്‌കൂളുകളില്‍ നിന്ന് പത്തു ലക്ഷം നൂതനാശയങ്ങള്‍ ലക്ഷ്യം വച്ച് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ശാസ്ത്ര സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളില്‍ നൂതനാശയങ്ങള്‍ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കാനും പുതിയ സംസ്‌കാരം വളര്‍ത്താനുമായുള്ള പുതിയ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്റ്റാര്‍ട്ടപ് സംരംഭകരുടെ സമ്മേളനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ കര്‍മ്മ പരിപാടിയിലെ പ്രധാന ആശയമാണിത്.

അഞ്ചു ലക്ഷം സ്‌കൂളുകളില്‍ നിന്ന് 10 ലക്ഷം പുതിയ ആശയങ്ങളാണ് ലക്ഷ്യമിടുന്നത്. ചെറുപ്പത്തില്‍ത്തന്നെ പുതിയ ആശയങ്ങളുടേയും സംരംഭങ്ങളുടേയും ചിന്ത വളര്‍ത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 10 ലക്ഷം നൂതന പരീക്ഷണ, ആശയങ്ങളില്‍ ഒരു ലക്ഷത്തിന് പ്രത്യേക ഊന്നല്‍ നല്‍കും. പതിനായിരം എണ്ണത്തിന്റെ മാതൃകയ്ക്ക് സഹായം നല്‍കും. അവയില്‍ ഏറ്റവും മികച്ച 100 എണ്ണം എല്ലാ വര്‍ഷവും രാഷ്ട്രപതി ഭവനില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കും.

ദേശീയതലത്തില്‍ മല്‍സരം, 20 വിദ്യാര്‍ത്ഥികള്‍ക്ക് 10 ലക്ഷം രൂപയുടെ പുരസ്‌കാരം എന്നിവയും ഏര്‍പ്പെടുത്തും. ഐ.ഐ.ടികളില്‍ ഉന്നത നിലവാരമുള്ള ഗവേഷണത്തിന് പ്രതിവര്‍ഷം 250 കോടി രൂപ പ്രത്യേകം നല്‍കും. ചെന്നൈ ഐ.ഐ.ടിയിലെ ഗവേഷണ പാര്‍ക്കിന്റെ മാതൃകയില്‍ ഗ്വാളിയോര്‍, ഹൈദരാബാദ്, കാണ്‍പൂര്‍, ഖരക്പൂര്‍, ഗാന്ധിനഗര്‍, ഡല്‍ഹി, എന്നീ ഐ.ഐ.ടികളിലും ബംഗളൂരുവിലെ ഐ.ഐ.എസ്.സിയിലും ഗവേഷണ പാര്‍ക്ക് സ്ഥാപിക്കും.

shortlink

Post Your Comments


Back to top button