കണ്ണൂര്‍: രേഖകളില്ലാത്ത അഞ്ച് കിലോ സ്വര്‍ണവുമായി മുംബൈ സ്വദേശി കണ്ണൂരില്‍ പിടിയിലായി. മുംബൈ സ്വദേശി നികേഷ് രമേഷ് ഷാ എന്നയാളാണ് അറസ്റ്റിലായത്. മംഗലാപുരം കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌പ്രസില്‍ നിന്നാണ് കണ്ണൂര്‍ റയില്‍വേ പൊലീസ് ഇയാളെ പിടികൂടിയത്. രേഖകളില്ലാതെ സ്വര്‍ണ്ണം കടത്താന്‍ ശ്രമിക്കുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് ട്രെയിനില്‍ പരിശോധന നടത്തിയത്. സ്വര്‍ണ്ണം കോഴിക്കോട്ടേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനോട് പറഞ്ഞു.
Post Your Comments