India

മദ്രസകളില്‍ രാജ്യസ്നേഹികളായ മുസ്ലിംകളുടെ കഥ പഠിപ്പിക്കണം- ഇന്ദ്രേഷ് കുമാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ സ്നേഹിക്കാന്‍ രാജ്യസ്നേഹികളായ മുസ്ലിംകളുടെ കഥകൾ മദ്രസകളിലെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണമെന്ന് മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.

കുട്ടികള്‍ക്ക് കൃത്യമായ അടിസ്ഥാന പരിശീലനം നല്‍കണം. കുട്ടികളെ രാജ്യത്തെ സ്നേഹിക്കാനും, ബഹദൂർ ഷാ സഫറിനെ പോലെയുള്ളവരുടെ ജീവിതകഥകളും അവരെ പഠിപ്പിക്കണം. ഇത് ഇപ്പോള്‍ അനിവാര്യമാണ്. ഇക്കാര്യത്തില്‍ മൗലാനകളും മൗലവിമാരും ഇമാമുമാരും മുന്നോട്ട് വരണമെന്ന് താന്‍ അഭ്യര്‍ഥിക്കുകയാണെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ഇങ്ങനെയുള്ള വിദ്യാർഥികൾ മദ്രസപഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നതിനൊപ്പം രാജ്യ സ്നേഹികളും ദേശസ്നേഹികളും ആയിക്കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ഇത് ഇന്നിന്റെ അനിവാര്യതയാണ്. അത് സൗഹാര്‍ദത്തിലൂടെ ചെയ്യണ്ടതാണ്, അല്ലാതെ കലഹത്തിലൂടെയല്ല. ദേശിയതയെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ മദ്രസകള്‍ അവവോധം പ്രചരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയം രാഷ്ട്രീയവത്കരിക്കരുതെന്നും വികസനത്തിന്റെയും ഐക്യത്തിന്റേയും കാഴ്ചപ്പാടിലൂടെ വേണം നോക്കിക്കാണാനെന്നും അദ്ദേഹം പറഞ്ഞു. മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് ശക്തിപ്പെടുത്താന്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സര്‍ക്കാരിനോട് ഇന്ദ്രേഷ് കുമാര്‍ ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button