Kerala

ബാബറി മസ്ജിദ് ഇല്ലാതാക്കിയതില്‍ ഇടതു ചരിത്രകാരന്‍മാര്‍ക്കും പങ്ക് : കെ.കെ മുഹമ്മദ്

കോഴിക്കോട്:  ബാബറി മസ്ജിദ് ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള പ്രശ്‌നപരിഹാരം ഇല്ലാതാക്കിയതില്‍ ഇടതുപക്ഷ  ചരിത്രക്കാരന്‍മാര്‍ക്കും പങ്കുണ്ടെന്നു പ്രമുഖ പുരാവസ്തു ശാസ്ത്രജ്ഞനായ കെ.കെ മുഹമ്മദ്.
മസ്ജിദിനടിയില്‍ ക്ഷേത്രമുണ്ടായിരുന്നുവെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഇന്ത്യ ഉല്‍ഖനനത്തിലൂടെ നിഗമനത്തിലെത്തിച്ചേര്‍ന്നിരുന്നു.  അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചും അതേ തീരുമാനത്തിലെത്തിയിരുന്നു.1990 ഡിസംബറില്‍ മസ്ജിദിനടിയില്‍ ക്ഷേത്രമുണ്ടായിരുന്നുവെന്ന തന്റെ വെളിപ്പെടുത്തലിനു ശേഷം. പള്ളിവിട്ടുകൊടുത്തുകൊണ്ടുള്ള പ്രശ്‌ന പരിഹാരത്തിനു സാധ്യത തെളിഞ്ഞിരുന്നു.  പക്ഷേ ഇര്‍ഫാന്‍ ഹബീബിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ചരിത്രകാരന്‍മാര്‍ വിട്ടുകൊടുക്കരുതെന്ന നിലപാടുള്ള തീവ്രപക്ഷത്തിനു സഹായകമായ നിലപാടെടുക്കുകയായിരുന്നുവെന്നും  കെക മുഹമ്മദ് പറഞ്ഞു.  ഞാനെന്ന ഭാരതീയന്‍  എന്ന ആത്മകഥയിലാണ് ഈ വെളിപ്പെടുത്തല്‍. 1978 ലാണ് മുഹമ്മദ് അയോധ്യപര്യവേഷണം നടത്തുന്നത്.

പര്യവേഷണത്തിനായി അവിടെ എത്തുമ്പോള്‍  മസ്ജിദിന്റെ തൂണുകളില്‍ ക്ഷേത്രത്തൂണുകള്‍ ഉണ്ടായിരുന്നു. ഇത്തരത്തില്‍ 14 തൂണുകള്‍ ഉണ്ടായിരുന്നതായും മുഹമ്മദ് പറയുന്നു. ബാബറുടെ സൈന്യാധിപന്‍ മുന്‍പ് തകര്‍ന്നക്ഷേത്രഭാഗങ്ങള്‍ ഉപയോഗിച്ച് പള്ളി നിര്‍മ്മിക്കുകയായിരുന്നുവെന്നും മുഹമ്മദ് തന്റെ ആത്മകഥയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button