ഹരിദ്വാര്‍: ഗൗഡ സാരസ്വത ഗുരുപരമ്പരയിലെ ആചാര്യനും കാശി മഠാധിപതിയുമായ ശ്രീമദ് സുധീന്ദ്ര തീര്‍ത്ഥ സ്വാമി (90) സമാധിയായി. പുലര്‍ച്ചെ 1.10നായിരുന്നു അന്ത്യം. ഗംഗാതീരത്തെ കാശി മഠത്തിന്റെ ഇരുപതാമത്തെ മഠാധിപതിയായിരുന്നു അദ്ദേഹം.
ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ആത്മീയഗുരുവായ അദ്ദേഹത്തെ കഴിഞ്ഞദിവസമാണ് മുംബൈയില്‍ നിന്നും കാശി മഠത്തിലെത്തിച്ചത്. മുംബൈ സെവന്‍ ഹില്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞദിവസം രാവിലെ 6.15-ന് എയര്‍ ആംബുലന്‍സില്‍ ഡെറാഡൂണിലെത്തിച്ചു. അവിടെ നിന്നും റോഡ് മാര്‍ഗം പ്രത്യേക ആംബുലന്‍സില്‍ കാശി മഠത്തിലെത്തിക്കുകയായിരുന്നു. ഇവിടെ തയ്യാറാക്കിയിരുന്ന പ്രത്യേക തീവ്രപരിചരണ വിഭാഗത്തിലായിരുന്നു സ്വാമിയെ പരിചരിച്ചിരുന്നത്.
ഹരിദ്വാറിലെത്തണമെന്ന ആഗ്രഹപ്രകാരമായിരുന്നു അദ്ദേഹത്തെ ഇവിടേക്ക് കൊണ്ടുവന്നത്. ഇന്ന് രാവിലെ ഡല്‍ഹിയിലെത്തുന്ന പട്ടശിഷ്യന്‍ സ്വാമി സംയമീന്ദ്ര തീര്‍ത്ഥ അവിടെ നിന്ന് ഹരിദ്വാറിലെത്തിയ ശേഷം സ്വാമിയുടെ സംസ്‌കാരച്ചടങ്ങുകള്‍ തീരുമാനിക്കും.
Post Your Comments