തിരുവനന്തപുരം: സി.പി.ഐ.എം സംഘടിപ്പിച്ച കേരള പഠന കോണ്‍ഗ്രസില്‍ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നിര്‍ദ്ദേശിച്ച അതിവേഗ പാതയോട് യോജിപ്പില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രൻ. പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ഇടതുമുന്നണി ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എക്സ്പ്രസ് വേ പദ്ധതിയോട് സിപിഐയ്ക്ക് എതിപ്പാണെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. എക്സ്പ്രസ് പാത യാഥാർഥ്യമാക്കണമെന്നത് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍റെ അഭിപ്രായം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments