International

ഐഎസ് സ്ത്രീകളും കുട്ടികളും അടക്കം 280 പേരെ വധിച്ചു

ദമാസ്‌ക്കസ്: ഐഎസ് തീവ്രവാദികള്‍ സ്ത്രീകളും കുട്ടികളും അടക്കം 280 പേരെ വധിച്ചു. ദേര്‍ അല്‍ സോര്‍ നഗരത്തിലാണ് ഐഎസ് കൂട്ടക്കൊല നടത്തിയത്. സര്‍ക്കാര്‍ അനുകൂലികളും അവരുടെ കുടുംബാംഗങ്ങളും അടക്കമുള്ളവരാണ് ഐഎസ് ക്രൂരതയ്ക്ക് ഇരയായത്. സിറിയന്‍ സൈന്യവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൂട്ടകൊല.

 ചാവേര്‍ ആക്രമണത്തിലൂടെ സൈന്യത്തെ പിന്തിരിപ്പിച്ച ശേഷമാണ് ഐഎസ് ക്രൂര കൃത്യം നടത്തിയത്.

shortlink

Post Your Comments


Back to top button