മെല്‍ബോണ്‍: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തോല്‍വി. 7 പന്ത് ബാക്കി നില്‍ക്കെ 3 വിക്കറ്ററ്റിനാണ് ഓസീസ് ജയം. ഇതോടെ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ മമൂന്നെണ്ണവും തോറ്റ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായി.
ടോസ് നേടിയ ഓസിസ് ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സ് എടുത്തു. 117 റണ്‍സ് എടുത്ത വിരാട് കൊഹ്‌ലിയുടേയും അര്‍ദ്ധസെഞ്ചുറികള്‍ നേടിയ ശിഖര്‍ ധവാന്റേയും (68), അജിങ്കെ രഹനെ(50)യുടേയും മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തിയത്. എന്നാല്‍ ഓസീസ് ബാറ്റിംഗ് നിരയെ പ്രതിരോധിക്കാന്‍ അതിന് കഴിയില്ലായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 48.5 ഓവറില്‍ 7 പന്തും മൂന്നു വിക്കറ്റും ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു. 97 റണ്‍സ് എടുത്ത ഗ്ലെന്‍ മാക്സ് വെല്‍ ആണ് ഓസീസിന്റെ ടോപ് സ്കോറര്‍. ഓപ്പണര്‍ ഷോണ്‍ മാര്‍ഷ് 62 റണ്‍സെടുത്തു. സ്റ്റീവന്‍ സ്മിത്ത് പുറത്താകാതെ 41 റണ്‍സെടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് രണ്ടും ബരിന്ദര്‍ സ്രാന്‍ ഒരു വിക്കറ്റും വീഴ്ത്തി. ഓസീസിന് വേണ്ടി സ്കോട്ട് ബോളണ്ട് മൂന്ന് വിക്കറ്റ് വീഴ്ത്തി.
Post Your Comments