Kerala

സ്വകാര്യലാബുകളിലെ കൊള്ളയെപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സ്വകാര്യ ലാബുകളിലെ പരിശോധനാ നിരക്കിലെ കൊള്ളയെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോര്‍ട്ട് ഫെബ്രുവരി 23നകംസമര്‍പ്പിക്കണം. പത്തരിട്ടി വരെ ചാര്‍ജ് ഈടാക്കുന്ന സ്വാകാര്യ ലാബുകളുടെയും സ്‌കാനിങ് സെന്ററുകളുടെയും കൊള്ളയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയെത്തുന്ന 75 ശതമാനം രോഗികളും ഇരയാക്കപ്പെടുകയാണ്. വൃക്കരോഗമുള്ള രണ്ടു വയസുകാരനായ മകന്റെ ചികില്‍സ വഴിമുട്ടുന്ന ഒരു കുടുംബത്തിന്റെ ദുരിതം ചൂണ്ടിക്കാട്ടി വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് സ്വകാര്യലാബുകളിലെ കൊള്ളയെപ്പറ്റി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമമീഷന്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

പൊതുപ്രവര്‍ത്തകനായ പികെ രാജു വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ സമീപിയ്ക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാര്‍ ആശുപത്രിയിലെ സ്‌കാനിങ് നിരക്കുകളുടെ പത്തിരട്ടി തുക സ്വകാര്യ സ്‌കാനിങ് സെന്ററുകള്‍ ഈടാക്കുന്നതിനെക്കുറിച്ച് ക്രൈബ്രാഞ്ച് അന്വേഷിക്കണമെന്ന് ഉത്തരവിട്ടത്. ഐജി എസ്.ശ്രീജിത്തിന് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ഫെബ്രുവരി 23നകം സമര്‍പ്പിക്കണം. മാര്‍ച്ച് 4ന് തിരുവനന്തപുരത്താണ് കേസ് പരിഗണിക്കുന്നത്. ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പ് സെക്രട്ടറിയും ഐജിക്ക് പുറമേ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിശദീകരണം കൊടുക്കണം.

shortlink

Post Your Comments


Back to top button