ഹരിയാന: ഹരിയാനയിലെ ലിംഗാനുപാതത്തില്‍ വന്‍ പുരോഗതി. പെണ്‍കുട്ടികളുടെ എണ്ണം 900 കടന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്. 2015 ഡിസംബറിലെ കണക്കനുസരിച്ച് ആയിരം ആണ്‍കുട്ടികള്‍ക്ക് 903 പെണ്‍കുട്ടികള്‍ എന്നതാണ് ഹരിയാനയിലെ ലിംഗാനുപാതം. അടുത്ത ആറുമാസത്തിനുള്ളില്‍ 950 പെണ്‍കുട്ടികള്‍ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഏറ്റവും മോശപ്പെട്ട ലിംഗാനുപാതമുള്ള ഇന്ത്യയിലെ 100 ജില്ലകളില്‍ ഹരിയാനയില്‍ നിന്നുള്ള 12 ജില്ലകളാണ് ഉള്‍പ്പെട്ടിരുന്നത്
Post Your Comments