റിയാദ്: സൗദിയില്‍ ആറ് വയസ്സിന് മുകളിലുള്ള പ്രവാസി കുട്ടികള്‍ക്ക് രജിസ്‌ട്രേഷനും വിരലടയാളവും നിര്‍ബന്ധമാക്കുന്നു. വ്യാഴാഴ്ചയാണ് പാസ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
സൗദിയില്‍ ഇപ്പോള്‍ താമസിക്കുന്ന വിദേശികള്‍ക്കൊപ്പം ഈ പ്രായത്തിലുള്ള കുട്ടികളുണ്ടെങ്കില്‍ എത്രയും പെട്ടന്ന് രജിസ്റ്റര്‍ ചെയ്യണമെന്ന് പാസ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് തലാല്‍ അല്‍ ഷഹൗബ് നിര്‍ദ്ദേശിച്ചു. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് വിദേശ കുടുംബസേവനങ്ങള്‍ ലഭിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
നേരത്തെ 16 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമായിരുന്നു രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്നത്. ഏത് പാസ്‌പോര്‍ട്ട് ഓഫീസുകളിലും ഈ സേവനം ലഭ്യമാകുമെന്നും ഇതിനായി പാസ്‌പോര്‍ട്ടും ഭവന പെര്‍മിറ്റുമാണ് ഹാജരാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments