International

‘ഡോ. ഡത്ത്’ യു.എസില്‍ അറസ്റ്റില്‍, കവര്‍ന്നത് 36 രോഗികളുടെ ജീവന്‍

വാഷിങ്ടണ്‍: ‘ഡോക്ടര്‍ ഡത്ത്’ എന്ന അപരനാമത്തില്‍ കുപ്രസിദ്ധി നേടിയ 36 രോഗികളുടെ ജീവനെടുത്ത ഇന്ത്യന്‍ വംശജന്‍ യു.എസില്‍ പിടിയില്‍. 36 പേരില്‍ 12പേരെ ഇയാള്‍ കൊലപ്പെടുത്തിയത് മരുന്ന് കൂടുതല്‍ നല്‍കിയാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായത് ജോര്‍ജിയയിലെ ക്ലെയ്‌റ്റോണ്‍ കൗണ്ടിയില്‍ സൈക്യാട്രിസ്റ്റായ നരേന്ദ്ര നാഗറെഡ്ഡി എന്നയാളാണ്. കൊലപാതക പരമ്പര പുറത്താകുന്നത് ഇയാളുടെ അടുത്ത് ചികിത്സ തേടിയെത്തുന്നവര്‍ പലരും പിന്നീട് അധികകാലം ജീവിച്ചിരിക്കാറില്ലായെന്ന തിരിച്ചറിവില്‍നിന്നാണ്.

ഡോക്ടര്‍ ഡത്ത് അറസ്റ്റിലായത് 40ഓളം ഫെഡറല്‍ ഏജന്റുമാര്‍ നടത്തിയ നീക്കത്തിനൊടുവിലാണ്. രോഗശമനത്തിനായി ഇദ്ദേഹത്തെ സമീപിച്ചവരെല്ലാം ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

shortlink

Post Your Comments


Back to top button