മീററ്റ്: ബോളിവുഡ് നടന്മാരായ സല്‍മാന്‍ഖാനും ഷാരൂഖാനുമെതിരെ കേസ്. ഹിന്ദുമഹാസഭ നല്‍കിയ ഹര്‍ജി മീററ്റിലെ സെഷന്‍സ് കോടതി സ്വീകരിച്ചു. കളേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത പരിപാടിയില്‍ നടന്മാര്‍ അമ്പലത്തില്‍ ഷൂസ് ധരിച്ച് കയറിയെന്ന് കാണിച്ചാണ് കേസ് നല്‍കിയിരിക്കുന്നത്. നടന്മാര്‍ക്കു പുറമെ ചാനലിനും പരിപാടിയുടെ സംവിധായകനും എതിരെയും കേസ ഉണ്ട്. ജനുവരി 18ന് കോടതി വാദം കേള്‍ക്കും.
കഴിഞ്ഞ ഡിസംബറില്‍ കളേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയില്‍ ഷാരൂഖും സല്‍മാനും ഒരു കാളി ക്ഷേത്രത്തില്‍ കയറുന്ന രംഗത്തിലാണ് അവര്‍ ഷൂ ധരിച്ചതെന്ന് ഹിന്ദുമഹാസഭയുടെ ആരോപണം. എന്നാല്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്ത വീഡിയോ ചിത്രീകരിച്ചത് ഗ്രീന്‍ സ്‌ക്രീന്‍ സഹായത്തോടെയാണെന്ന് ചാനല്‍ അധികൃതര്‍ പറയുന്നു.
Post Your Comments