സിംഗൂര്‍: തൃണമൂല്‍ ഭരണത്തില്‍ നിന്ന് കോണ്‍ഗ്രസിനെ പുറത്താക്കാന്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒന്നിക്കണമെന്ന് സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ. ഈ വര്‍ഷം നടക്കേണ്ട ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിംഗൂരില്‍ നിന്ന് സല്‍ബോണിയിലേക്കുള്ള പാര്‍ട്ടിയുടെ പ്രചാരണജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ വ്യവസായാന്തരീക്ഷം തൃണമൂല്‍ കോണ്‍ഗ്രസ് തകര്‍ത്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തെത്തുടര്‍ന്ന് ടാറ്റ നാനോ കാര്‍ ഫാക്ടറി ഗുജറാത്തിലേക്ക് മാറ്റിയിരുന്നു. ഫാക്ടറി സിംഗൂരില്‍ തുടങ്ങിയിരുന്നെങ്കില്‍ സ്ഥിതിഗതികളില്‍ നിന്ന് മാറ്റമുണ്ടാകുമായിരുന്നു. ഇപ്പോള്‍ ഇവിടെ കൂരിരുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടാറ്റാ ഗ്രൂപ്പ് കാര്‍ ഫാക്ടറി സ്ഥാപിക്കാന്‍ തുടക്കമിട്ട സിംഗൂരില്‍ എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബുദ്ധദേവ് ഭട്ടാചാര്യ സിംഗൂരില്‍ സന്ദര്‍ശനം നടത്തിയത്.
Post Your Comments