ന്യൂഡല്‍ഹി: ബി.ജെ.പി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ഉണ്ടായ മഷി ആക്രമണത്തെ അപലപിച്ച് രംഗത്ത്. ബി.ജെ.പി നേതാവ് നളിനി കോഹ്‌ലി സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. ഒരു വ്യക്തി തന്നെയാണോ ആക്രമണത്തിന് പിന്നില്‍ അതോ ഒരു സംഘം ആളുകളുണ്ടോ എന്ന് അന്വേഷിക്കണമെന്ന് അവര്‍ വ്യക്തമാക്കി.
മഷിയാക്രമണം നടത്തുക, ചെരുപ്പ് എറിയുക തുടങ്ങിയ പ്രതിഷേധ രീതികള്‍ അംഗീകരിക്കാനാകില്ല. പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്ന നടപടിയല്ല ഇത്. ഞങ്ങള്‍ കെജ്‌രിവാളിനെയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും എതിര്‍ക്കുന്നവരാണ്. എന്നാല്‍ ഇത്തരം പ്രതിഷേധ രീതികള്‍ ശരിയല്ല. കെജ്‌രിവാളിന് നേരെ ഭാവന എന്ന യുവതി മഷിയാക്രമണം നടത്തിയത് ഡല്‍ഹിയിലെ ഒറ്റ ഇരട്ട അക്ക വാഹന നിയന്ത്രണ പദ്ധതിയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങിലാണ്. ഭാവന ആം ആദ്മി സേന എന്ന സംഘടനയുടെ പഞ്ചാബിലെ ചുമതലക്കാരിയെന്ന് അവകാശപ്പെട്ടാണ് രംഗത്തു വന്നത്. മഷിയാക്രമണം നടത്തിയത് സി.എന്‍.ജി അഴിമതി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
Post Your Comments