India

അണ്ണാ ഹസാരേക്ക് വധ ഭീഷണി

പൂനെ: പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരേക്കെതിരെ വധ ഭീഷണി. 26-ാം തിയ്യതി കൊലപ്പെടുത്തുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളതെന്ന് പൊലീസ് അറിയിച്ചു.

അഴിമതിക്കെതിരെ സമരം നടത്തി ഹസാരേ ഒട്ടേറെ പണം നേടിയതായി കത്തില്‍ ആരോപിക്കുന്നു. അദ്ദേഹത്തിന്റെ അഹമ്മദ് നഗറിലെ ഓഫീസിലാണ് കത്ത് ലഭിച്ചതെന്ന് പൊലീസ് സൂപ്രണ്ട് പങ്കജ് ദേശ്മുഖ് പറഞ്ഞു. ഭീഷണി കണക്കിലെടുത്ത് ഹസാരേയുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

മുമ്പും അദ്ദേഹത്തിന് ഭീഷണിക്കത്തുകള്‍ ലഭിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button