Cinema

70 ാം വയസില്‍ കബീര്‍ ബേഡിക്ക് നാലാം വിവാഹം

മുംബൈ: എഴുപതാം വയസില്‍ നാലാം വിവാഹം കഴിച്ച് ബോളീവുഡിലെ പ്രമുഖ നടന്മാരില്‍ ഒരാളായ കബീര്‍ ബോഡി മാധ്യമശ്രദ്ധ നേടി. എഴുപതാം പിറന്നാള്‍ ആഘോഷവേളയില്‍ കബീര്‍ ബേഡി തന്റെ ദീര്‍ഘകാല പ്രണയിനി പര്‍വീണ്‍ ദസാഞ്ചിനെ വിവാഹം ചെയ്തത് സുഹൃത്തുക്കളെ പോലും അമ്പരിപ്പിച്ചുകൊണ്ടാണ്. ബേഡിയുടെ നാലാം വിവാഹമാണിത്.

ആദ്യ ഭാര്യ പ്രശസ്ത ഒഡീസി നര്‍ത്തകിയും മോഡലുമായിരുന്ന പ്രോതിമാ ബേഡിയായിരുന്നു. ഈ ബന്ധത്തില്‍ രണ്ട് മക്കളാണുള്ളത്. മക്കള്‍ പ്രശസ്ത നടിയും എഴുത്തുകാരിയുമായ പൂജ ബേഡി, സിദ്ധാര്‍ത്ഥ് എന്നിവരാണ്. ഫാഷന്‍ ഡിസൈനറായ സൂസെയ്ന്‍ ഹംഫ്രെയ്‌സിനെ പിന്നീട് വിവാഹം ചെയ്യുകയായിരുന്നു. ഇതില്‍ ആദം എന്ന മകനുമുണ്ട്. ബോളിവുഡിലെ പ്രമുഖ മോഡലും നടനുമാണ് ആദം. 1990ല്‍ ടിവി റേഡിയോ അവതാരകയായ നിക്കി ബേഡിയെ ഈ ബന്ധം പിരിഞ്ഞതിന് ശേഷം വിവാഹം ചെയ്തു. ഈ ബന്ധവും 2005ല്‍ കബീര്‍ ഉപേക്ഷിയ്ക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button