International

1500 വര്‍ഷം മുമ്പ് മരിച്ചയാള്‍ക്ക് കൃത്രിമ കാല്

ഹെമ്മാബെര്‍ഗ്: 1500 വര്‍ഷം മുമ്പ് മരിച്ചയാള്‍ക്ക് കൃത്രിമ കാല് . തെക്കന്‍ ഓസ്ട്രിയയിലെ ഹെമ്മാബെര്‍ഗിലെ ഒരു സെമിത്തേരിയില്‍ നിന്ന് കണ്ടെത്തിയ അസ്ഥികൂടത്തിലാണ് കൃത്രിമ കാല് കണ്ടെത്തിയത്. ഇയാളുടെ നഷ്ടപ്പെട്ട ഇടത് കാലിന് പകരമായാണ് കൃത്രിമ കാല് ഘടിപ്പിച്ചിരുന്നത്. 2013ലാണ് ഈ അസ്തികൂടം കണ്ടെത്തിയത്.

 ഇരുമ്പും തടിയും ഉപയോഗിച്ചാണ് ഈ കൃത്രിമ കാല്‍ നിര്‍മ്മിച്ചിരിക്കുന്നത്. കൃത്രിമ കാല് ഘടിപ്പിക്കുന്ന സാങ്കേതികവിദ്യ 1500 വര്‍ഷം മുമ്പ് തന്നെ നിലവിലുണ്ടായിരുന്നു എന്നതിന്റെ തെളിവാണ് ഈ കണ്ടെത്തല്‍. കാല് നഷ്ടപ്പെട്ടതിന്റെ തെളിവായി ഇയാളുടെ ശരീരത്തില്‍ മുറിപ്പാട് ഉണ്ടായിരുന്നതിന്റെ തെളിവ് സി.ടി സ്‌കാനിംഗിലും റേഡിയോഗ്രാഫിയിലും കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button