കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിനായുള്ള തെരച്ചിലിനിടെ സമുദ്രത്തിനടിയില്‍ നിന്ന് കിട്ടിയത് പടുകൂറ്റന്‍ കപ്പലിന്റെ അവശിഷ്ടം. തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് വിമാനാവശിഷ്ടങ്ങള്‍ക്കായി തെരച്ചില്‍ നടക്കുന്നത്.
ഓസ്‌ട്രേലിയന്‍ വിദഗ്ധരുടെ നേതൃത്വത്തിലാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. 3700 മീറ്റര്‍ ആഴത്തില്‍ കണ്ടെത്തിയ. കപ്പല്‍ 19-ാം നൂറ്റാണ്ടിലാണ് മുങ്ങിപ്പോയതെന്നാണ് കരുതുന്നത്. കഴിഞ്ഞ ഡിസംബര്‍ 15നാണ് ഒരു വിമാനം കടലില്‍ മുങ്ങിക്കിടപ്പുണ്ടെന്ന് ആദ്യ സൂചന ലഭിച്ചത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കപ്പലിന്റെ അവശിഷ്ടമാണെന്ന് സ്ഥിരീകരിച്ചത്.
മൂന്ന് കപ്പലുകളാണ് വിമാനത്തിനായി തെരച്ചില്‍ തുടരുന്നത്. യാത്രയ്ക്കിടെ ഇന്ധനം തീര്‍ന്ന് കടലില്‍ വീണതാവാം വിമാനമെന്നാണ് നിഗമനം.
Post Your Comments