കിഴിയൂര്‍: പോണ്‍ വെബ്‌സൈറ്റില്‍ മുന്‍ ഭാര്യയുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ അപ്‌ലോഡ് ചെയ്യുകയും വാട്‌സ്ആപിലൂടെ സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്തയാള്‍ അറസ്റ്റില്‍. കിഴിയൂര്‍ സ്വദേശിയാണ് യുവതിയുടെ പരാതിയില്‍ പോലീസിന്റെ പിടിയിലായത്. 2005 ഡിസംബര്‍ 26നായിരുന്നു പരാതിക്കാരിയായ യുവതിയും പ്രതിയും തമ്മിലുള്ള വിവാഹം നടന്നത്. തുടര്‍ന്ന് ഇരുവരും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം നിയമപരമായി വിവാഹമോചനം നേടി. ഇതിനു ശ്ഷം മറ്റൊരു സ്ത്രീയെ യുവാവ് വിവാഹം കഴിച്ചു.
സംഭവം യുവതിയെ അറിയിച്ചത് അശ്ലീല വെബ്‌സൈറ്റിലെ വീഡിയോ ഇന്റര്‍നെറ്റിലൂടെ കണ്ടവരും വാട്‌സ്ആപ്പു വഴി ദൃശ്യങ്ങള്‍ ലഭിച്ചവരുമാണ്. തുടര്‍ന്നാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്.
Post Your Comments