കാസര്‍കോഡ്: കേരളത്തിന്റെ ഭാവിക്ക് ഐ.ടി.വികസനം പ്രധാനമാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. തൊഴിലിനെ ബാധിക്കുമെന്നതിനാലാണ് മുമ്പ് കമ്പ്യൂട്ടറിനെ എതിര്‍ത്തതെന്നും അദ്ദേഹം കാസര്‍കോഡ് പറഞ്ഞു.
സിപിഎം എതിര്‍ത്തത് കൊണ്ടല്ല സംസ്ഥാനത്ത് ഐ.ടി.മേഖല വളരാതിരുന്നത്. ഐ.ടി മേഖലയില്‍ മറ്റ് സംസ്ഥാനങ്ങളുടെ അടുത്തെത്താന്‍ പോലും കേരളത്തിന് കഴിയുന്നില്ല. ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഉത്തരവാദിത്വം മറക്കരുതെന്നും നവകേരള മാര്‍ച്ചിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
Post Your Comments