International

ഹനുമാന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാഗ്യമുദ്രകളിലൊന്ന്

വാഷിംഗ്ടണ്‍: ഹൈന്ദവ ദൈവമായ ഹനുമാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാഗ്യ മുദ്രകളിലൊന്ന്. ഒബാമ തന്നെയാണ് യുട്യൂബ് അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒബാമയുടെ വെളിപ്പെടുത്തല്‍ വൃക്തിപരമായി പ്രാധാന്യമുള്ള എന്തെങ്കിലും ഉണ്ടോയെന്ന ചോദ്യത്തിലായിരുന്നു.

തന്റെ ഭാഗ്യ മുദ്രകളെ ഒബാമ പരിചയപ്പെടുത്തിയത് പോക്കറ്റില്‍ സൂക്ഷിച്ചിരിക്കുന്ന ചില രൂപങ്ങള്‍ പുറത്തെടുത്താണ്. ഒരു സ്ത്രീ സമ്മാനിച്ച ഹനുമാന്റെ പ്രതിമയ്ക്ക് പുറമെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നല്‍കിയ ജപമാല, ഒരു ബുദ്ധ പ്രതിമ, അയോവ സന്ദര്‍ശിച്ചപ്പോള്‍ ഒരു ബൈക്കര്‍ സമ്മാനിച്ച മെഡല്‍, എത്യോപ്യയില്‍നിന്ന് ലഭിച്ച കുരിശു രൂപം എന്നിവയാണ് താന്‍ എപ്പോഴും കൂടെ കരുതുന്നതെന്ന് ഒബാമ പറഞ്ഞു. എന്നാല്‍ അന്ധവിശ്വാസമായി തന്റെ വിശ്വാസത്തെ വ്യാഖ്യാനിക്കരുതെന്നും മറ്റുള്ളവര്‍ വിശ്വസിപ്പിച്ച് ഏല്‍പ്പിച്ച ഈ വസ്തുക്കളില്‍ നിന്നും പ്രതിസന്ധികളില്‍ താന്‍ ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

In which President Obama shares with Ingrid Nilsen the stories of the things he carries with him that remind him of the people he’s met: go.wh.gov/YouTubeAsksObama #YouTubeAsksObama

Posted by The White House on Friday, January 15, 2016

shortlink

Related Articles

Post Your Comments

Related Articles


Back to top button