തിരുവനന്തപുരം: പാലായില്‍ വെച്ച് മൂന്ന് ഘട്ടമായി കോഴ നല്‍കിയെന്ന ബിജു രമേശിന്റെ ആരോപണത്തിന് തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ആദ്യം വിശ്വാസത്തിലെടുത്ത സാക്ഷിമൊഴികള്‍ കളവാണെന്ന് പിന്നീട് ബോധ്യപ്പെട്ടു. വിജിലന്‍സ് എസ്.പി സുകേശന്റെ തുടരന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുകയായിരുന്നു ബിജുവിന്റെ ലക്ഷ്യം. ബാറുടമകള്‍ക്കായി മന്ത്രി വഴിവിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം സുകേശന്റെ റിപ്പോര്‍ട്ടല്ല ഇതെന്ന് ബിജു രമേശ് പ്രതികരിച്ചു. കേസ് അട്ടിമറിക്കാനുണ്ടാക്കിയ റിപ്പോര്‍ട്ടാണിത്. മന്ത്രി ബാബുവിനെ സഹായിക്കാനായുണ്ടാക്കിയ റിപ്പോര്‍ട്ടാണിത്. റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുമെന്നും ബിജു രമേശ് അറിയിച്ചു.
Post Your Comments