ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കരുത്തേകിയത് കുട്ടിക്കാലത്തെ നാനാ ജാതി മതസ്ഥരുമായുള്ള സൗഹൃദമെന്ന് റിപ്പോര്‍ട്ട്. കുട്ടിക്കാലത്ത് ഹിന്ദു, മുസ്ലീം ആഘോഷങ്ങള്‍ അദ്ദേഹം ഒരുപോലെ ആഘോഷിച്ചിരുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രിയുടെ പേഴ്സണല്‍ വെബ്സൈറ്റിലാണ് ഈ വിവരങ്ങളുള്ളത്.
narendramodi.in എന്ന സൈറ്റില്‍ കഴിഞ്ഞദിവസമാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയത്. എല്ലാ വിഭാഗത്തില്‍പ്പെട്ടവരുമായും അദ്ദേഹത്തിന് സൗഹൃദമുണ്ടായിരുന്നു. ഹിന്ദു-മുസ്ലീം വേര്‍തിരിവില്ലാതെ തന്നെയെല്ലാം അദ്ദേഹം ആഘോഷങ്ങളില്‍ പങ്കെടുത്തു. ഇതെല്ലാമാണ് പില്ക്കാലത്ത് പ്രധാനമന്ത്രി പദം വരെയെത്താന്‍ അദ്ദേഹത്തിന് കരുത്തേകിയത് എന്നും വെബ്സൈറ്റ് ചൂണ്ടിക്കാട്ടുന്നു.
Post Your Comments