India

രണ്ട് തവണ വധശിക്ഷയ്ക്ക് വിധിച്ചയാളെ വെറുതെ വിട്ടു

കൊല്‍ക്കത്ത: രണ്ട് തവണ വധശിക്ഷയ്ക്ക് വിധിച്ചയാളെ വെറുതെ വിട്ടു. ബാബു മൊല്ല എന്നയാളെയാണ് വെറുതെ വിട്ടത്. കാഴ്ച്ച വൈകല്യമുള്ള ഇയാളെ ബെഹ്രാംപൂരിലെ വിചാരണക്കോടതി രണ്ട് തവണ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.

ബാബു കണ്ണുകള്‍ മാറ്റിവയ്ക്കുന്നതിനായി അഞ്ചു വയസ്സുകാരനായ കുട്ടിയെ കൊലപ്പെടുത്തി കുട്ടിയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു എന്നതായിരുന്നു കേസ്. തെളിവുകളുടെ പിന്‍ബലത്തില്‍ വിചാരണ കോടതി ബാബുവിന് വധശിക്ഷ വിധിച്ചെങ്കിലും അന്വേഷണത്തില്‍ പാളിച്ചകള്‍ വന്നിട്ടുണ്ടെന്ന വാദത്തില്‍ കേസ് വീണ്ടും അന്വേഷിക്കുന്നതിന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

2015 ഒക്‌ടോബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button