ന്യൂഡല്‍ഹി; ബിജെപി പ്രതിനിധിസംഘം പശ്ചിമബംഗാളിലെ മാള്‍ഡയിലുണ്ടായ സംഘര്‍ഷത്തില്‍ നടപടിയെടുക്കണമെന്നവശ്യപ്പെട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണും. ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയയുടെ നേതൃത്തത്തിലുള്ള ബിജെപി നേതാക്കള്‍ ഇക്കാര്യത്തില്‍ രാഷ്ട്രപതി ഗവര്‍ണറോട് റിപ്പോര്‍ട്ട് തെടണമെന്ന് ആവശ്യപ്പെടും.
ബിജെപി പ്രതിനിധിസംഘം നേരത്തേ ഈ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ടിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാള്‍ഡ ഉള്‍പ്പടെയുളള വിഷയങ്ങള്‍ സജീവമാക്കാനാണ് ബിജെപി നേതൃത്തം ശ്രമിയ്ക്കുന്നത്.
Post Your Comments