കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ വിശ്വസികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ശല്യമാകുന്ന രീതിയില്‍ പ്രാര്‍ത്ഥന നടത്തുന്ന പെന്തകോസ്ത് വിഭാഗത്തിന്റെ നടപടി വിവാദമാകുന്നു . പ്രചാരണത്തിന് ചില ഡോക്ടര്‍മാര്‍ മൗനാനുവാദം നല്‍കുന്നതായും ആരോപണമുണ്ട്. മെഡിക്കല്‍ കോളജിലെ ക്യാന്‍സര്‍ വാര്‍ഡ് കേന്ദ്രീകരിച്ചാണ് പ്രചരണം. ചികിത്സയില്‍ കഴിയുന്ന ചില രോഗികളുടെ വിവരം ശേഖരിച്ച് സുവിശേഷകര്‍ സര്‍വേ നടത്തിയതായും ആരോപണമുണ്ട്.
വകുപ്പുമേധാവികളുടെയോ അധികൃതരുടെയോ അനുവാദമില്ലതെയാണ് ക്യാൻസർ വാർഡിൽ ഇത്തരം പ്രാർത്ഥനകൾ. ഒരിക്കൽ ഇവരെ പുറത്താക്കാനുള്ള ശ്രമം സംഘർഷത്തിൽ എത്തിയിരുന്നു. തുടര്‍ന്ന് പോലീസ് കേസായെങ്കിലും പിന്നീട് വിട്ടയയ്ക്കുയായിരുന്നു.
ഇപ്പോൾ ഇതിനെതിരെ ആര്‍.എസ്.എസ്. രംഗത്ത് വന്നിരിക്കുകയാണ്. .പെന്തകോസ്ത് വിഭാഗക്കാരുടെ പ്രര്‍ത്ഥന തുടര്‍ന്നാല്‍ വാര്‍ഡില്‍ ഭജന നടത്തേണ്ടി വരുമെന്ന് ആര്‍.എസ്.എസ് മുന്നറിയിപ്പ് നല്‍കി. ആശുപത്രി അധികൃതരെയാണ് ആര്‍.എസ്.എസ് നിലപാട് അറിയിച്ചത്.
Post Your Comments