Kerala

അഭിഭാഷകരുടെ ലക്ഷ്യം പണമുണ്ടാക്കലാകരുതെന്ന് ജസ്റ്റിസ് ടി എസ് താക്കൂര്‍

കൊച്ചി : പണമുണ്ടാക്കലാകരുത് അഭിഭാഷകരുടെ പ്രധാനലക്ഷ്യമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍. ഇന്ത്യക്ക് നിയമവിദ്യാഭ്യാസ രംഗത്ത് ഹബ്ബായി പ്രവര്‍ത്തിക്കാനാകുമെന്നും, രാജ്യത്തെ നിയമവിദ്യാഭ്യാസം പുതിയ തലങ്ങളിലേയ്ക്ക് ഉയരണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിന്റെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെയും ലൈബ്രറിയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്. ചടങ്ങില്‍ അധ്യക്ഷതവഹിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ നിയമപഠന രംഗത്തെ പരിഷ്‌കരണം കാലത്തിന്റെ ആവശ്യകതയാണെന്ന് വ്യക്തമാക്കി.

shortlink

Post Your Comments


Back to top button