MusicMovie Songs

‘ജലം’ സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നു

കൊച്ചി: എം. പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘ജലം’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു. സംഗീത സംവിധായകന്‍ ഔസോപ്പച്ചന്‍ പ്രശസ്ത സംവിധായകന്‍ സിബി മലയിലിന് സിഡി കൈമാറി.

ചടങ്ങില്‍ ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്ത പ്രിയങ്ക, സംവിധായകന്‍ എം.പദ്മകുമാര്‍, സോഹന്‍ റോയ്, നടന്‍ ടോവിനോ തോമസ്, സംവിധായകനും നടനുമായ നാദിര്‍ഷ മുതലായവര്‍ സംബന്ധിച്ചു.

Jalam 2

കൂടു വയ്ക്കാം, യാത്രാ മനോരഥമേറും, ഭൂമിയിലെങ്ങാനുമുണ്ടോ, പകല്‍ പാതി ചാരി എന്നിങ്ങനെ നാലു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

Jalam 3

ടി.ഡി ആന്‍ഡ്രൂസ്, സോഹന്‍ റോയ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് എസ്.സുരേഷ് ബാബുവാണ്. ഡോ. മധു വാസുദേവനാണ് ഗാനരചന. വിനോദ് ഇല്ലംപിള്ളി ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗു നിര്‍വ്വഹിച്ചിരിക്കുന്നു.

Jalam 4

ഈസ്റ്റ് കോസ്റ്റ് ഓഡിയോസിനാണ് ചിത്രത്തിന്റെ ഓഡിയോ വിതരണാവകാശം. ചിത്രം ഈ മാസം 29-ന് റിലീസ് ചെയ്യും.

shortlink

Post Your Comments


Back to top button